Friday, November 22, 2024

Paleri-Maanikyam-06മമ്മൂട്ടി മികച്ച നടന്‍
2009-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടന്‍. ശ്വേത മേനോന്‍ മികച്ച നടി. പഴശിരാജയുടെ മികവിന് ഹരിഹരന്‍ മികച്ച സംവിധായകനായും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. എം ടിയ്ക്കാണ് തിരക്കഥയ്ക്കുള്ള അവാര്‍ഡ്. എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രമായി. പഴശിരാജയിലെ അഭിനയത്തിന് പത്മപ്രിയ രണ്ടാമത്തെ നടിയായും മനോജ് കെ ജയന്‍ നടനായും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് ജഗതി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി.

മറ്റ് പുരസ്‌കാരങ്ങള്‍ :-
ഗായകന്‍-യേശുദാസ്-മധ്യവേനല്‍-സ്വന്തം സ്വന്തം ബാല്യത്തിലൂടെ..
ഗായിക-ശ്രേയ ഗോഷ്വാല്‍-ബനാറസ്-ചാന്തുതൊട്ടില്ലെ…
സംഗീതസംവിധായകന്‍-മോഹന്‍സിതാര-സൂഫി പറഞ്ഞ കഥ
ഗാനരചയിതാവ്-റഫീഖ് അഹമ്മദ്-സൂഫി പറഞ്ഞ കഥ
ഛായാഗ്രഹണം-കെ.ജി. ജയന്‍-സൂഫി പറഞ്ഞ കഥ
ഹാസ്യതാരം-സുരാജ് വെഞ്ഞാറമ്മൂട്-ഇവര്‍ വിവാഹിതരായാല്‍
ജനപ്രിയചിത്രം-ഇവിടം സ്വര്‍ഗമാണ്
നവാഗതസംവിധായകന്‍-പി സുകുമാര്‍-സ്വ.ലേ.
എഡിറ്റിങ്-ശ്രീകര്‍ പ്രസാദ്-പഴശിരാജ.

Leave a Reply

Premam - Malare

    Ads

    Most Commented

    Ads

    Designed by Vellithira.in Team